വോട്ടർ പട്ടിക വിവാദങ്ങൾക്കിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ വാർത്താ സമ്മേളനം വിളിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് വാർത്താസമ്മേളനം വിളിച്ചത്.
മൂന്ന് മണിക്കാണ് കമ്മീഷൻ മാധ്യമങ്ങളെ കാണുക.
വാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകിയേക്കും.
രാഹുൽഗാന്ധിയും തേജസ്വി യാദവും ചേർന്നുള്ള വോട്ട് അധികാർ യാത്രയ്ക്ക് നാളെ ബീഹാറിൽ തുടക്കമാകുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്ത സമ്മേളനം വിളിച്ചിരിക്കുന്നത്.