കോട്ടയം: തലയോലപറമ്പ് വരിക്കാംകുന്നിൽ വീടിൻ്റെ മുറ്റത്ത് വച്ചിരുന്ന രണ്ട് സ്കൂട്ടറുകൾ അജ്ഞാതൻ കത്തിച്ചു. പടിഞ്ഞാറെ കാലായിൽ ശെൽവരാജിൻ്റെ സ്കൂട്ടറുകളാണ് പൂർണ്ണമായും കത്തിനശിച്ചത്. വീടിനും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. സ്കൂട്ടറിനു സമീപം ഉണ്ടായിരുന്ന നിറച്ച ഗ്യാസ് സിലിണ്ടറിന് തീപിടിക്കാതിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്.ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് വീടിന് മുന്നിലെ ഷെഡിലിരുന്ന സ്കൂട്ടറുകളിലേക്ക് തീ പടർന്നത്.ഇതിനോട് ചേർന്ന മുറിയിൽ ഉറങ്ങിയിരുന്ന ശെൽവരാജിൻ്റെ മകനാണ് ആദ്യം തീപടരുന്നത് അറിഞ്ഞത്.

ശെൽവരാജിൻ്റെയും മകളുടെയും
സ്കൂട്ടറുകളും സ്കൂട്ടറിൽ ഉണ്ടായിരുന്ന വീടിൻ്റെ ആധാരവും കത്തിനശിച്ചു.വീടിൻ്റെ
ജനൽ ചില്ലുകൾ തകർന്ന നിലയിലാണ്. 74
കാരിയായ ശെൽവരാജിൻ്റെ
അമ്മയും ഭാര്യയും മൂന്ന് മക്കളുമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. സമീപത്തു
നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ സ്കൂട്ടറുകൾക്ക് തീയിട്ടതാകാം എന്ന
സംശയമാണ് പൊലീസിനുള്ളത്.