വയനാട് മെഡിക്കല്‍ കോളജില്‍ യുവതിയുടെ വയറ്റില്‍ തുണിക്കഷ്ണം കുടുങ്ങിയതില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി. യുവതിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പ്രിയങ്ക ഗാന്ധി കത്തയച്ചു.
കഴിഞ്ഞ ദിവസമാണ് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതിയുടെ വയറ്റില്‍ നിന്ന് തുണിക്കഷ്ണം കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം ഉയര്‍ന്നത്. പ്രസവിച്ച യുവതിയുടെ വയറില്‍ നിന്ന് രണ്ടര മാസത്തിന് ശേഷമാണ് തുണിക്കഷ്ണം ലഭിക്കുന്നത്.
പ്രസവശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് തവണ ആശുപത്രിയില്‍ പോയെങ്കിലും ആശുപത്രി സ്‌കാനിങ്ങിന് തയ്യാറായിരുന്നില്ല. ഡോക്ടറുടെ ശ്രദ്ധക്കുറവാണ് തുണി തുടങ്ങാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.















































































