ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ 2022-'23 യു.ജി. അക്കാദമിക് സെഷൻ നവംബർ ഒന്നിന് ആരംഭിക്കുമെന്ന് വൈസ് ചാൻസലർ യോഗേഷ് സിങ് അറിയിച്ചു. സർവകലാശാലയിലെ ബിരുദ പ്രവേശന നടപടികൾ ഇന്നലെ ആരംഭിച്ചു. കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (സി.എസ്.എ.എസ്.)വഴിയാണ് പ്രവേശന നടപടികൾ. ഒക്ടോബർ മൂന്നു വരെ രജിസ്റ്റർ ചെയ്യാം. ഈ വർഷം, കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി.) വഴിയാണ് പ്രവേശനം. സി.യു.ഇ.ടി. ഫലം 15-ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. പ്രവേശന പ്രക്രിയകളുടെ വിശദമായ സമയക്രമം ഉടൻ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: admission.uod.ac.in.