സംസാരിക്കാൻ പോലും അനുവദിക്കാത്ത തരത്തിലുള്ള അസഹിഷ്ണുത അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തിരാവസ്ഥക്കാലത്ത് സി.പി.എമ്മും ജനസംഘവും ഒന്നിച്ചു പ്രവർത്തിച്ചിരുന്നതായി ഗവർണർ പറഞ്ഞു.
പ്രതിഷേധം കാര്യമാക്കുന്നില്ല.തന്നെ തടയുന്നത് എന്ത് ജനാധിപത്യമെന്നും ഇത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്നും,പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന "അടിയന്താരാവസ്ഥയുടെ അൻപതാണ്ടുകൾ' എന്ന പുസ്‌തകത്തിന്റെറെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചതിനെതിരെ എസ്എഫ്ഐയും കെഎസ്‌യുവും വൻപ്രതിഷേധം ഉയർത്തുന്നതിനിടെയായിരുന്നു ഗവർണറുടെ പ്രസംഗം.