പ്രശസ്ത നടി മഞ്ജു വാര്യരെ തേടി ഒരു സന്തോഷ വാർത്ത. കേന്ദ്ര ഫിനാൻസ് മന്ത്രാലയത്തിൽ നിന്നുമാണ് ഈ അംഗീകാരം താരത്തെ തേടി എത്തിയത്. കൃത്യമായി ടാക്സ് നൽകുന്നവർക്ക് കേന്ദ്ര ഗവൺമെൻ്റ് നൽകുന്ന സർട്ടിഫിക്കറ്റ് ആണ് താരത്തിന് ലഭിച്ചത്.

സച്ചിൻ ടെണ്ടുൽക്കർ ഉൾപെടുന്ന പ്രമുഖ താരങ്ങൾക്ക് ഈ അംഗീകാരം മുൻപ് ലഭിച്ചിട്ടുള്ളതാണ്. നാടിന് വേണ്ടി കൃത്യമായി ടാക്സ് നൽകുന്നത് വഴി വലിയൊരു മാതൃക തന്നെയാണ് താരം കാണിച്ചിരിക്കുന്നത്.
തല അജിത്തിൻ്റെ നായികയാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വമ്പൻ പ്രോജക്ടുകൾ ആണ് താരത്തിന് വേണ്ടി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.