കോതമംഗലത്തു നിന്ന് പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ച ബോണി എന്ന യുവാവിന്റെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ വീണത്.
എം സി റോഡിൽ നിന്ന് പൊടിയാടി വഴി അമ്പലപ്പുഴ ഭാഗത്തേയ്ക്ക് സഞ്ചരിച്ച ജീപ്പ് കൊച്ചമ്മനം റോഡിലൂടെ കടക്കാൻ ഗൂഗിൾ മാപ്പ് നിർദ്ദേശം നൽകി.
ഗൂഗിൾ നിർദ്ദേശത്തെ തുടർന്ന് വഴിയറിയാത്ത ഇടറോഡിലൂടെ സഞ്ചരിച്ചാണ് ജീപ്പ് തോട്ടിൽ വീണത്.
ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം.
ആയൂർവേദ ചികിത്സയുമായി ബന്ധപ്പെട്ടാണ് ബോണി പുന്നമട ഭാഗത്തേയ്ക്ക് പോയത്. ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ കരയ്ക്കെത്തിച്ചു.