കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി. എയിംസ് വരാൻ കേരളം എന്ത് ചെയ്തെന്ന് പറയണമെന്നും ഇലക്ഷൻ ഒന്ന് മാറ്റി വെച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി വിമർശിച്ചു.
ബജറ്റിൽ എയിംസ് എവിടെ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ആലപ്പുഴയിൽ എയിംസ് വരണമെന്നത് തന്റെ നിലപാടാണ്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്ന് സുരേഷ് ഗോപി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇനിയും സമയമുണ്ട്. സംസ്ഥാന സർക്കാർ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കുമെന്നദ്ദേഹം പറഞ്ഞു.














































































