ഉമ്മൻ ചാണ്ടിയുടെ ശവസംസ്കാരത്തിന് ശേഷം പുതുപ്പള്ളി പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി മുറ്റത്ത് കല്ലറ നിർമ്മാണം വൈകിയത് സംബന്ധിച്ച് വിവിധ തരത്തിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
എന്നാൽ സ്ഥലത്തെ ഇടവകാംഗങ്ങളും ബന്ധപ്പെട്ട വൃത്തങ്ങളും പറയുന്നത്, വിഷയത്തിന് രാഷ്ട്രീയ തടസങ്ങളേക്കാൾ ഇടവക–കുടുംബ അഭിപ്രായവ്യത്യാസങ്ങൾ.
ഉമ്മൻ
ചാണ്ടിയെ, മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി, സെമിത്തേരിക്ക്
പുറത്തുള്ള പള്ളി മുറ്റത്താണ് സംസ്കരിച്ചത്. തുടർന്ന് ആ സ്ഥലത്ത് കല്ലറ
പണിയുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ, കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഗംഭീരമായ കുടുംബക്കല്ലറ പണിയണമെന്ന ആവശ്യം മുന്നോട്ടുവന്നതായി ഇടവക വൃത്തങ്ങൾ പറയുന്നു.
സാധാരണയായി
ഇടവകാംഗങ്ങളെ സെമിത്തേരിയിലെ കുടുംബക്കല്ലറകളിലോ കോമൺ വോൾട്ടിലോ പൊതുകല്ലറകളിലോ
ആണ് അടക്കം ചെയ്യാറുള്ളത്. ഈ സാഹചര്യത്തിൽ, ഒരു
കുടുംബത്തിന് മാത്രം സെമിത്തേരിക്ക് പുറത്തായി പ്രത്യേക കുടുംബക്കല്ലറ അനുവദിക്കുന്നതിൽ ഇടവകയിൽ എതിർപ്പ് ഉയർന്നതായും അറിയുന്നു. ഇതോടെ കുടുംബവും ഇടവകയും തമ്മിൽ അഭിപ്രായവ്യത്യാസം രൂപപ്പെട്ടു.
പിന്നീട്
ചില മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിനെ തുടർന്ന് സമവായം രൂപപ്പെട്ടു. പള്ളി ഇടവക തന്നെ കല്ലറ
നിർമ്മിച്ച് പൊതുജനങ്ങൾക്ക് ആദരാജ്ഞലി അർപ്പിക്കാൻ സൗകര്യം ഒരുക്കാമെന്ന തീരുമാനത്തിലേക്ക് കാര്യങ്ങൾ നീങ്ങി. ഇതിനായി ഒരു ഡിസൈൻ നിശ്ചയിക്കുകയും
കുടുംബാംഗങ്ങളുടെ രേഖാമൂലമുള്ള സമ്മതവും ലഭിച്ചതായും ഇടവക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഈ
ഘട്ടത്തിലാണ് കാസർകോട് ജില്ലയിൽ മാർബിൾ വർക്ക് ചെയ്യുന്ന ഒരു കോൺഗ്രസ് നേതാവ്
പള്ളിയുമായി ബന്ധപ്പെട്ടു, മാർബിൾ സൗജന്യമായി നൽകാമെന്നും ലേബർ ചാർജ് മാത്രം
മതിയെന്നുമുള്ള വാഗ്ദാനം നൽകിയതെന്നാണ് വിവരം. ഇതിന്റെ ഭാഗമായി മൂന്ന് ലക്ഷം രൂപ ആദ്യ ഗഡുവായി
കൈപ്പറ്റിയതായും, എന്നാൽ തുടർന്ന് കല്ലറ പണി ആരംഭിക്കാതിരുന്നതായും പറയുന്നു.
ഇടവക
ഭാരവാഹികൾ നിരന്തരം ബന്ധപ്പെട്ടിട്ടും വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെ, പണി പൂർത്തിയാക്കുകയോ പണം
തിരികെ നൽകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി അറിയുന്നു. തുടർന്ന് ബന്ധപ്പെട്ട വ്യക്തി ഫോൺ കോളുകൾക്കും പ്രതികരിക്കാതിരുന്നതായും
ഇടവക വൃത്തങ്ങൾ ആരോപിക്കുന്നു.
ഈ സംഭവത്തെ തുടർന്ന്
കല്ലറ നിർമ്മാണം നീണ്ടുപോയതാണ് യഥാർത്ഥ കാരണം എന്നാണ് സ്ഥലത്തെ ഇടവകാംഗങ്ങൾ പറയുന്നത്. അതേസമയം, വിഷയത്തിൽ രാഷ്ട്രീയ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, യാഥാർത്ഥ്യം പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്ന
അഭിപ്രായവും ശക്തമാണ്.











































































