പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.
മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ഇന്നോ നാളെയോ കോൺഗ്രസ് എംഎല്‍എമാരുമായി ചർച്ച നടത്തും.
മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിംഗ് കമ്മിറ്റി കോണ്ഗ്രസ് എംഎല്‍എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്കു കാണും.
തുടർന്നു ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തും. ഇതിനു ശേഷം ഹൈക്കമാൻഡിന് റിപ്പോർട്ട് നല്‍കും. ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചർച്ച നടത്തി മന്ത്രിസഭാംഗങ്ങളെ നിശ്ചയിക്കും.
മൂന്നുപേർക്കും വേണ്ടി പിടിവലി സജീവമായി തുടർന്നാൽ പൊതു സമ്മതൻ എന്ന നിലയിൽ മറ്റൊരാളെ പരിഗണിക്കാനും നേതൃത്വം തയ്യാറായേക്കും . അങ്ങനെ വന്നാൽ തിരുവഞ്ചൂർ രാധാകൃഷ്ണനാവും സാധ്യത തെളിയുക













































































