സ്കൂളുകളിൽ മിൽമ പാർലറുകൾ തുടങ്ങുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി.പിടിഎയുടെ സഹകരണത്തോടെ സ്കൂളുകളിൽ മിൽമ പാർലറുകൾ തുടങ്ങാനാണ് പദ്ധതി. സ്കൂളുകളിൽ മയക്കുമരുന്ന് തടയാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം ഷോപ്പുകൾ തുടങ്ങുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാനം നിരന്തരമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടു വരികയാണ്. ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. എന്നാൽ കേന്ദ്രത്തിൽ നിന്ന് പോസിറ്റീവായ മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. കേരളത്തിൽ നിന്നുള്ള എംപിമാർ ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.