*ആലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനം.*
'അടിയേറ്റ് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആലപ്പുഴ പല്ലന സ്വദേശി അനില്‍കുമാറിന്റെ മകന് അരുണ്‍ കുമാറിനാണ് പരിക്കേറ്റത്. അയല്‍വാസി ശാരങ്ങധരനെതിരെയാണ് പരാതി.
കുട്ടികളെ കളിക്കാന്‍ വിളിച്ചുകൊണ്ടുപോയതിന്റെ പേരിലാണ് അരുണിനെ അയല്ക്കാരന് അടിച്ചത്. ശാരങ്ങധരന്‍ കുട്ടിയെ ദേഹമാസകലം മര്‍ദ്ദിച്ചുവെന്നാണ് പരാതി