തുർക്കി ഭൂകമ്പത്തെ തുടർന്ന് ദിവസങ്ങളോളം കാണാതായ ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് മുൻ ഫോർവേഡ് താരം ക്രിസ്റ്റ്യൻ അറ്റ്സുവിനെ മരിച്ച നിലയിൽ കണ്ടെത്തി. അറ്റ്സുവിൻ്റെ മൃതദേഹം 12 ദിവസത്തെ തിരച്ചിലിന് ഒടുവിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി അദ്ദേഹത്തിൻ്റെ ഏജൻ്റ് സ്ഥിരീകരിച്ചു. "ക്രിസ്റ്റ്യൻ അറ്റ്സുവിൻ്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെടുത്തതായി എല്ലാവരെയും അറിയിക്കുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി പറയാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു" അദ്ദേഹത്തിൻ്റെ ഏജൻ്റ് നാനാ സെച്ചെരെ ട്വീറ്റ് ചെയ്തു.
