വേള്‍ഡോമീറ്റര്‍ നല്‍കുന്ന കണക്കനുസരിച്ച് 20.93 കൊവിഡ് രോഗികളാണുളളത്. അതേസമയം 18.93 കോടി ജനങ്ങള്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ലോകമാകെ 6,40,636 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 9867 മരണങ്ങളും. ഇതോടെ ഇതുവരെ മരണമടഞ്ഞവര്‍ 43.93 ലക്ഷം പിന്നിട്ടു.
1,33,285 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത അമേരിക്കയാണ് പ്രതിദിന കണക്കില്‍ മുന്നില്‍. 50,228 പുതിയ കേസുകളുളള ഇറാനാണ് രണ്ടാമത്. 1180 പേര്‍ മരണമടഞ്ഞ ബ്രസീലാണ് പ്രതിദിന മരണസംഖ്യയില്‍ മുന്നില്‍.
35,201 പുതിയ കേസുകളാണ് വേള്‍ഡോമീറ്റര്‍ പ്രകാരം ഇന്ത്യയില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്‌തത്
മരണമടഞ്ഞവര്‍ 440. രാജ്യത്ത് 3.22 കോടി പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 3.14 കോടി പേര്‍ രോഗമുക്തി നേടി.















































































