ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് പമ്പയാറ്റിൽ നടക്കും. ആദ്യം എ ബാച്ചിലെ വള്ളങ്ങളുടെ മത്സരവള്ളംകളിയും, അതിനു ശേഷം ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ്. പരപ്പുഴ കടവു മുതൽ സത്രക്കടവുവരെയാണ് മത്സരവള്ളംകളി. വള്ളംകളിക്കുമുൻപ് ജലഘോഷയാത്രയുണ്ടാകും.
രണ്ടു പതിറ്റാണ്ടിനുശേഷം 52 പള്ളിയോടങ്ങളും പങ്കെടുക്കുന്ന ജലഘോഷ യാത്രയാവും ഇക്കുറി ഉണ്ടാവുക.