ശബരിമല മണ്ഡല മകരവിളക്ക് സമയത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന ജീവനക്കാരുടെ പണമിടപാടുകൾ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം. 2025 നവംബർ 17 മുതൽ സന്നിധാനത്ത് ജോലി ചെയ്തിരുന്ന ചില താൽക്കാലിക, സ്‌ഥിര ജീവനക്കാരുടെ പണമിടപാടുകൾ സംശയകരമെന്ന് ചീഫ് വിജിലൻസ് ഓഫിസർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്‌റ്റിസുമാരായ എ. രാജാ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് നിർദേശിച്ചത്.













































































