തിരുവനന്തപുരം: നെയ്യാറ്റിൻകര വെണ്‍പകലില്‍ കരയുമ്പോള്‍ കണ്ണുകള്‍ പുറത്തേക്ക് തളളുന്ന രോഗത്തോട് മല്ലിടുന്ന ഒരുവയസ്സുകാരി അദ്വൈതക്ക് ചികിത്സാ സഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി. ശസ്ത്രക്രിയക്കായി പത്തുലക്ഷം രൂപ കുഞ്ഞിന്റെ കുടുംബത്തിന് കൈമാറി. കുഞ്ഞിന്റെ രോഗാവസ്ഥയും ശസ്ത്രക്രിയക്ക് വേണ്ട ഭാരിച്ച പണം കണ്ടെത്താനാകാത്ത കുടുംബത്തിന്റെ സാഹചര്യവും വാർത്തകളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് യൂസഫ് അലിയുടെ ഇടപെടല്‍.
എം എ യൂസഫ് അലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ, കുഞ്ഞിന്റെ വീട്ടിലെത്തി മാതാപിതാക്കള്‍ക്ക് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറി. പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണൻ, മീഡിയ കോർഡിനേറ്റർ എം അല്‍ അമീൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.