ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.
വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പെട്രോൾ ടാങ്ക് കയറ്റിവന്ന ഗുഡ്സ് ട്രെയിനിന്‍റെ മുകളിൽ കയറുന്നതിനിടെ 2500 കിലോ വോൾട്ട് കടന്നുപോകുന്ന ലൈനിൽനിന്നും ഷോക്കേൽക്കുകയായിരുന്നു.
എറണാകുളം കുമ്പളം സ്വദേശിയായ കടുത്തുരുത്തി ഗവ. പോളിടെക്നിക്കിൽ രണ്ടാംവർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥിയുടെ ശരീരത്തിലും വസ്ത്രത്തിലും തീപിടിച്ചതോടെ നാട്ടുകാർ ചേർന്ന് തീ തല്ലി കെടുത്തുകയായിരുന്നു.
കടുത്തുരുത്തി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.