ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആലപ്പുഴ സ്വദേശിയാണ് അപകടത്തിൽ മരിച്ചത്.ഇദ്ദേഹത്തിന്റെ തലയിലൂടെ സ്വകാര്യ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി.
ആലപ്പുഴ വെസ്റ്റ് കുന്നുംപുറം ജുമാ മസ്ജിദ് സക്കറിയ വാർഡിൽ റോഷിനി മൻസിലിൽ ഫിറോസ് അഹമ്മദ് (31) ആണ് മരിച്ചത്.
എരുമേലി-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന തോംസൺ എന്ന ബസ് ആണ് അപകടത്തിനിടയാക്കിയത്
തിങ്കളാഴ്ചവൈകിട്ട്ആറരയോടെയായിരുന്നു അപകടം. മണർകാട് ഇല്ലിവളവിലെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു ഫിറോസ്.
കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു സ്വകാര്യ ബസ്. ഈ സമയം ഫിറോസ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുകയായിരുന്നു. ഇതിനിടെ എതിർ ദിശയിൽ നിന്ന് എത്തിയ സ്വകാര്യ ബസ് ഫിറോസിനെ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഫിറോസിന്റെ തലയിലൂടെ ബസ് കയറി ഇറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഫിറോസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം മണർകാട് സെന്റ് മേരീസ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ മണർകാട് പോലീസ് കേസെടുത്തു.