തിരു.: ഓണത്തോടനുബന്ധിച്ച് ശമ്പളവും പെന്‍ഷനും ബോണസും ഉത്സവബത്തയും വിതരണം ചെയ്യുന്നത് സുഗമമാക്കാന്‍ ഞായറാഴ്ച സംസ്ഥാനത്തെ ട്രഷറികള്‍ പ്രവര്‍ത്തിക്കും.
എല്ലാ ട്രഷറി ഓഫിസര്‍മാര്‍ക്കും ഡയറക്ടര്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്കി. ബോണസും ഉത്സവബത്തയും ശനിയാഴ്ച മുതല്‍ വിതരണം ചെയ്യാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. ട്രഷറികളില്‍ നിരവധി ബില്ലുകള്‍ ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്. ഇവ സമയബന്ധിതമായി പാസ്സാക്കാനും ഇടപാടുകള്‍ നടത്താനുമാണ് ഞായറാഴ്ച കൂടി പ്രവര്‍ത്തിക്കുന്നത്.