കോട്ടയം: കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് തെള്ളകം ഡി എം കൺവെൻഷൻ സെൻ്ററിൽ മേഖല അവലോകന യോഗം ചേരും. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാർ, നാലു ജില്ലകളിലെ ജില്ലാ കലക്ടര്‍മാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.