ഐ.എസ്.എല്ലിൽ എ ടി കെ മോഹൻ ബഗാൻ ഫൈനലിൽ, ഹൈദരാബാദ് എഫ് സി യെ തോൽപ്പിച്ചത് പെനാൽറ്റി ഷൂട്ടൗട്ടിൽ. സ്കോർ (4-3).ശനിയാഴ്ച ഗോവയില്‍ നടക്കുന്ന ഫൈനലില്‍ എ ടി കെ മോഹന്‍ ബഗാന്‍ ബംഗളൂരു എഫ് സിയെ നേരിടും.രണ്ടാം പാദ സെമി ഫൈനലിലും ഗോൾ രഹിത സമനിലയായതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.ഹൈദരാബാദിൽ നടന്ന ആദ്യ പാദ സെമിയിലും ഗോൾ രഹിത സമനിലയായിരുന്നു.ഇരു ടീമുകളും ഒട്ടേറെ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല.ബോൾ പൊസെഷനിലും, കൂടുതൽ പാസ്സിൻ്റെ കാര്യത്തിലും, ഷോട്ടിലും എ ടി കെ മോഹൻ ബഗാനായിരുന്നു ആധിപത്യം.
