വെള്ളാപ്പള്ളി നടേശൻ നടത്തിയ 'ചതിയൻ ചന്തു' പരാമർശത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ആ പ്രയോഗം ഏറ്റവും കൂടുതൽ ചേരുന്നത് വെള്ളാപ്പള്ളിയുടെ തലയ്ക്ക് തന്നെയാണെന്ന് അദ്ദേഹം പരിഹസിച്ചു.
വെള്ളാപ്പള്ളിയല്ല എൽഡിഎഫ് . ഇടതുപക്ഷ മുന്നണി ഒരിക്കലും വെള്ളാപ്പള്ളിയാകാൻ പാടില്ലെന്നും, പാർട്ടിയുടെ മുഖമല്ല അദ്ദേഹമെന്നും ബിനോയ് വിശ്വം കടുത്ത ഭാഷയിൽ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തനങ്ങൾക്കും അതിലെ ഘടകകക്ഷികൾക്കും മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ഏൽപ്പിച്ചിട്ടില്ലെന്നും ഇനി ഏൽപ്പിക്കാൻ പോകുന്നില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.















































































