തിരുവനന്തപുരം: ബജറ്റിൽ ഇത്തവണ ക്ഷേമ പെൻഷൻ വർധനവ് ഉണ്ടാവില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ക്ഷേമ പെൻഷൻ മുടങ്ങാതെ കൊടുക്കും. ക്ഷേമ പെൻഷൻ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. പെൻഷൻ പ്രായം കൂട്ടില്ല. പരിസ്ഥിതി സൗഹാർദത്തിലൂന്നിയ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി ധനമന്ത്രി കെ.എൻ ബാലഗോപാൽ. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ഇത്തവണയുണ്ടാകും. ഇലക്ട്രിക്,ഹൈഡ്രജൻ വാഹനങ്ങൾക്ക് നികുതിയിളവ് നൽകാനും സാധ്യതയുണ്ട്.
