പുനലൂര്‍ കരവാളൂര്‍ പഞ്ചായത്ത് വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തില്‍ ഉത്തമന്റെയും സരസ്വതിയുടെയും മകൾ ആതിരയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് ആതിര ജീവനൊടുക്കിയത്.
തൊഴിലുറപ്പ് ജോലിക്കായി പോയ അമ്മ തിരികെ എത്തിയപ്പോഴാണ് മകളെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സരസ്വതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍ക്കാര്‍ ആതിരയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം ചെമ്പഴന്തി എസ് എന്‍ കോളജിലെ എംഎ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ആതിര.