17-ാമത് മണപ്പുറം മിന്നലൈ ഫിലിം മീഡിയ അവാർഡുകൾ സമ്മാനിച്ചു.
അവാർഡ് ജേതാക്കൾ
മികച്ച സംവിധായകൻ - റോജിൻ തോമസ് (ഹോം)
മികച്ച നടൻ - സൗബിൻ ഷാഹിർ (മ്യാവു , ഭീഷ്മ പർവ്വം)
മികച്ച നടി - മഞ്ജു പിള്ള (ഹോം )
സംഗീത സംവിധായകൻ - ഹിഷാം അബ്ദുൾ വഹാബ് (ഹൃദയം)
മികച്ച ഗായകൻ - വിമൽ റോയ് (ഹൃദയം)
മികച്ച ഗായിക - ഭദ്ര റെജിൻ (ഹൃദയം)
മികച്ച സഹനടൻ - ഷൈൻ ടോം ചാക്കോ (കുറുപ്പ്, ഭീഷ്മ പർവ്വം)
മികച്ച സഹനടി - ഉണ്ണിമായ (ജോജി)
മികച്ച ക്യാമറമാൻ - നിമിഷ് രവി (കുറുപ്പ്)
മികച്ച തിരക്കഥ - ശ്യാംപുഷ്കർ (ജോജി)
മികച്ച പിആർഒ ശിവപ്രസാദ് (പുഴു).
മികച്ച ഓൺലൈൻ മീഡിയ കണ്ടന്റ് ക്രിയേറ്റർ - ഗോവിന്ദൻകുട്ടി (എ ബി സി മീഡിയ)

ഇതിനോടൊപ്പം എഫ് എം ബി അവാർഡിന്റെ ഭാഗമായി ശ്രീമതി മഞ്ജു ബാദുഷയ്ക്ക് വി പി എൻ - ഐ ബി ഇ യങ് ആന്ററപ്രനർ അവാർഡും ഡോ സ്വാമി ഭദ്രാനന്ദയ്ക്ക് യൂണിക്‌ടൈംസ് എക്സെലൻസ് ദ പ്രോഗ്നോസ്റ്റിക്കേറ്റർ അവാർഡും സമ്മാനിച്ചു.
സംവിധായകൻ റോയ് മണപ്പള്ളിൽ, സാഹിത്യകാരൻ സി വി ബാലകൃഷ്ണൻ, നിർമ്മാതാവ് എൻ എം ബാദുഷ, സാഹിത്യകാരി ഗിരിജാ സേതുനാഥ് എന്നിവർ ഉൾപ്പെടുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ഓഗസ്റ്റ് ഒന്നിന് തിങ്കളാഴ്ച വൈകിട്ട് നാലിന് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ശ്രീ ഗോകുലം ഗോപാലൻ , മേജർ രവി പെഗാസസ് ഗ്ലോബൽ ചെയർമാൻ അജിത് രവി എന്നിവർ സന്നിഹിതരായിരുന്നു. പ്രമുഖ ഇവന്റ് പ്രൊഡക്ഷൻ കമ്പനിയായ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് അവാർഡ് നിശ സംഘടിപ്പിച്ചത്.