മുണ്ടക്കയം 35-ാം മൈലിൽ ദേശീയപാതയിലൂടെ അപകടകരമായ രീതിയിൽ കാറോടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
ഇന്നുച്ചകഴിഞ്ഞ് നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയാണ്. ദൃശ്യങ്ങളിൽ വാഹനത്തിൻ്റെ നമ്പർ വ്യക്തമാണ്.പുറകിലെ വാഹനത്തിലുണ്ടായിരുന്നവർ എടുത്ത് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു. പെരുവന്താനം പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.