കോട്ടയം കാലടി സംസ്‌കൃത സർവകലാശാല മുൻ പ്രൊഫസ്സർ Dr. ആശാലത ഉദ്ഘാടനം ചെയ്തു. കഥ, കവിത, ലേഖന മത്സരങ്ങളിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്‌കാരങ്ങൾ നേടിയ ശ്രീമതി ശ്രീല അനിൽ , ആകാശ വാണിയിൽ കഥ, പ്രഭാഷണം, പാചക രംഗം ഇവ അവതരിപ്പിച്ചു പ്രശസ്തി നേടിയ മുൻ മുനിസിപ്പൽ കൗൺസിലർ മീരാ ബാലു എന്നീ സമാജംഗങ്ങളായ വീശിഷ്ട വ്യക്തി ത്വങ്ങളെ ആദരിച്ചു. സമാജം പ്രസിഡന്റ് അഡ്വ. സി. ജി.സേതുലക്ഷ്‌മിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശ്രീമതിമാർ സരോജിനി സുകുമാരൻ Dr. ഗീത പ്രദീപ് എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. സമാജം സെക്രട്ടറി. ശ്രീമതി ശോഭന മ്മ സ്വാഗതവും ശ്രീമതി പി. വി. ലാലിതംബിക കൃത്ഞ്ഞതയും പറഞ്ഞു.













































































