ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന നല്ല നേരം എന്ന സിനിമയുടെ പ്രൊമോഷന് പരിപാടിയില്‍ നിന്ന് നടി ഷക്കീലയെ അവസാന നിമിഷം ഒഴിവാക്കിയ നടപടിയെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി.
ഷക്കീലയാണ് പ്രത്യേക അതിഥി എന്നറിഞ്ഞതുകൊണ്ട് പരിപാടി നടത്താനാകില്ലെന്ന് കോഴിക്കോട്ടെ മാള്‍ അധികൃതര്‍ നിലപാടെടുക്കുകയായിരുന്നു. ഇതിനെതിരെയാണ് ശാരദക്കുട്ടി രംഗത്തുവന്നത്.
ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവര്‍ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ . പിന്നീട് അവര്‍ തകര്‍ന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകര്‍ന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാന്‍ പാടില്ല. അവര്‍ നേരിട്ട അപമാനങ്ങളെല്ലാം ഒറ്റക്കുള്ളതായിരുന്നു എല്ലാക്കാലവും എന്ന പറയുന്ന ശാരദക്കുട്ടി, സില്‍ക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവര്‍ ഇവിടെയൊക്കെ ഉണ്ടല്ലോ എന്ന ചോദ്യവും ഉയര്‍ത്തുന്നു.