തൊടുപുഴ: മൃഗഡോക്ടറെ കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗാശുപത്രയിലെ വെറ്റിനറി സർജൻ ജെയ്സൺ ജോർജിനാണ് കടിയേറ്റത്. മണക്കാട് സ്വദേശിയുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ടനായയെചികിത്സിക്കുന്നതിനിടെ കടിയേൽക്കുന്നത്. ഉടമയെയും ഭാര്യയെയും നായ കടിച്ചിരുന്നു.
ഈ മാസം 15 നാണ് കടിയേൽക്കുന്നത്. 18ന് നായ ചത്തു. 19 ന് തിരുവല്ലയിലെ ലാബിൽ നടത്തിയ ജഡപരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്.
ഡോക്ടറും നായയുടെ ഉടമകളും കടിയേറ്റ ദിവസം തന്നെ വാക്സിൻ സ്വീകരിച്ചു തുടങ്ങിയിരുന്നു.