കുവൈത്ത് പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യല്‍ സെക്യൂരിറ്റിയുടെ പ്രധാന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായതായി അധികൃതർ. ആക്രമണത്തില്‍ കെട്ടിടത്തിന് ഭൗതികമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍, 2026 മാർച്ച് 8 ഞായറാഴ്ചയായ ഇന്ന് പ്രധാന ആസ്ഥാനത്ത് സന്ദർശകരെ സ്വീകരിക്കുന്നതല്ലെന്ന് ഇൻസ്റ്റിറ്റ്യൂഷൻ അറിയിച്ചു. എന്നാല്‍ ജനങ്ങള്‍ക്ക് സ്ഥാപനത്തിന്റെ മറ്റ് ശാഖകളില്‍ നിന്ന് സേവനങ്ങള്‍ തേടാവുന്നതാണ്.
കൂടാതെ, എല്ലാവിധ ഇടപാടുകളും ഓണ്‍ലൈൻ സേവനങ്ങള്‍ വഴി തടസ്സമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.













































































