എറ്റുമാനൂർ: ആം ആദ്മി പാർട്ടിയുടെ ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെഎസ്ഇബിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. അതിരമ്പുഴ ചന്തക്കുളത്തിന് സമീപത്തു നിന്നാരംഭിച്ച പ്രതിഷേധപ്രകടനം, പാർട്ടി ജില്ലാ സെക്രട്ടറി പ്രിൻസ് മാമ്മൂട്ടിൽ ഫ്ലാഗ് ഓഫ് ചെയ്തു. അതിരമ്പുഴ കെഎസ്ഇബി ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം ജില്ലാ കൺവീനർ അഡ്വ. ബിനോയ് പുല്ലത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ ചാക്കോ പയ്യനാടൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. സെലിൻ ഫിലിപ്പ്, ജോയ് ചാക്കോ, അഭിലാഷ് കുര്യൻ പ്ലാമ്പറമ്പിൽ, തോമസ് രാജൻ, എം.എസ്. വിൻസെൻ്റ്, ജോസഫ് പകുമല, ബാബു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.