*ബംഗളൂരു:* ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ഇന്ന് ചരിത്രദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ബഹിരാകാശ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ വിജയകരമായി തൊട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.
ചന്ദ്രയാന്‍ മൂന്ന് വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാരെ മോദി അഭിനന്ദിച്ചു.
'ഇന്ത്യ ഈസ് ഓണ്‍ ദി മൂണ്‍' എന്ന് പറഞ്ഞ് കൊണ്ട് ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ് ആണ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയം രാജ്യത്തെ അറിയിച്ചത്.
ലാന്‍ഡറും ( വിക്രം) റോവറും (പ്രഗ്യാന്‍) ഉള്‍പ്പെടുന്ന ലാന്‍ഡിങ് മോഡ്യൂള്‍ ഇന്ന് വൈകീട്ട് 6.04ന് ആണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയത്. ഇതോടെ ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ അമേരിക്ക, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്ക് പിന്നില്‍ അഭിമാന നേട്ടവുമായി പട്ടികയില്‍ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യത്തെ രാജ്യം എന്ന ഖ്യാതിയും ഇന്ത്യയെ തേടിയെത്തി.