എ സുരേഷിനെ സിപിഎമ്മിലേക്ക് തിരിച്ചെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എ സുരേഷിനെ പുറത്താക്കിയതാണ്. തിരിച്ചെടുക്കണമെന്ന ആവശ്യം ചെവികൊള്ളില്ല. നൂറു തവണ അപ്പീൽ തന്നിട്ടും കാര്യമില്ല. പുറത്താക്കിയാൽ പുറത്താക്കിയത് തന്നെയാണെന്നും മലമ്പുഴയിലെ സിപിഎം വോട്ടിൽ വിള്ളൽ വീഴില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദൻ്റെ പി എ ആയിരുന്നു എ സുരേഷ്.
നടൻ പ്രേം കുമാർ പാർട്ടി അംഗമല്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
അദ്ദേഹത്തിൻ്റെ പിണക്കം ഒഴിവാക്കുവാൻ ശ്രമിക്കുമെന്നും എന്നാൽ പിണങ്ങിയേ അടങ്ങൂ എന്ന് വച്ചാൽ എന്ത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.












































































