സെക്രട്ടറിയേറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും. ജീവനക്കാർ അകത്തേക്കും പുറത്തേക്കും പോകുമ്പോൾ ആക്സസ് കൺട്രോൾ സംവിധാനം ഉപയോഗിക്കണം. രണ്ടുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്. ജീവനക്കാർ ഏഴു മണിക്കൂറും സീറ്റിൽ തന്നെ ഇരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പുവരുത്താനാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതോടെ അരമണിക്കൂറിലധികം പുറത്തു പോയാൽ ആ ദിവസം അവധിയായി പരിഗണിക്കും.
