
പാമ്പാടി : ആലാമ്പള്ളി താലൂക്ക് ആശുപത്രി സമീപം പ്രസവിച്ചു കിടന്ന നായയെയും കുഞ്ഞുങ്ങളെയും മാരകമായി പരുക്കേൽപ്പിച്ചു.
തള്ള പട്ടിയുടെ തലയിൽ ഹെൽമെറ്റ് കൊണ്ട് അടിച്ചു അടിയുടെ ആഘാതത്തിൽ ഹെൽമറ്റ് തകർന്നു. തുടർന്ന് കുഞ്ഞുങ്ങളെ കമ്പി വടി കൊണ്ടു അടിക്കുകയും ചെയ്തു പാമ്പാടി താലൂക്ക് ആശുപത്രിക്ക് സമീപം ഉള്ള സാൻഗ്രില്ല ഫ്ലാറ്റിലായിരുന്നു ഈ ക്രൂരത പോലീസ് ഈ കാര്യത്തിൽ നിയമനടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവർത്തകനുമായ ജോവാൻ മതുമൂല ഈ വിഷയത്തിൽ ഇടപെട്ട് ഇന്ന് പാമ്പാടി SHO ക്ക് പരാതി നൽകുമെന്ന് അറിയിച്ചു.