ദർശന സാംസ്കാരിക കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ 2023 ലെ പ്രൊഫഷണൽ നാടക മത്സര ജേതാക്കൾക്കായുള്ള അവാർഡ് വിതരണം ഡിസംബർ 2 ശനി , വൈകുന്നേരം 5.30 ന് ശാസ്ത്രി റോഡിലുള്ള ദർശന ഓഡിറ്റോറിയത്തിൽ പ്രശസ്ത നാടകകൃത്തും സംഗീത നാടക അക്കാദമി മുൻ വൈസ് ചെയർമാനുമായ ശ്രീ ടി എം എബ്രഹാം നിർവഹിച്ചു. ശ്രീ സുരേഷ് കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ സിഎംഐ അധ്യക്ഷനായിരുന്നു . തേക്കിൻകാട് ജോസഫ് നാടകാവലോകനം നടത്തി. പ്രേംപ്രകാശ് , ജോഷി മാത്യു, ജോയ് തോമസ് , ജെയിംസ് മുകളേൽ, പി ആർ ഹരിലാൽ എന്നിവർ സംസാരിച്ചു . ചടങ്ങിന് ശേഷം നവയുഗ് ചിൽഡ്രൻസ് തിയേറ്ററിന്റെ ഉരുൾ എന്ന നാടകം അവതരിപ്പിച്ചു.

ദർശന സാംസ്കാരിക കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന പ്രൊഫഷണൽ നാടക മത്സര ജേതാക്കൾക്കായുള്ള അവാർഡ് വിതരണം പ്രശസ്ത നാടകകൃത്തും സംഗീത നാടക അക്കാദമി മുൻ വൈസ് ചെയർമാനുമായ ശ്രീ ടി എം എബ്രഹാം നിർവഹിക്കുന്നു.