സഹോദരീസഹോദരന്മാര് ഒത്തുചേരുന്ന ചടങ്ങാണ് ഇതിന്റെ പ്രത്യേകത. ഈ ദിവസം സഹോദരിമാര്‍ അവരുടെ സഹോദരന്റെ കൈകളില്‍ രാഖി കെട്ടി കൊടുക്കുന്നത് ദീര്‍ഘവും സമൃദ്ധവുമായ ജീവിതത്തിന് നല്ലതാണ് എന്നാണ് വിശ്വാസം.
ഇത്തവണയുംകുട്ടികള്ക്കൊപ്പമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രക്ഷാബന്ധന് പരിപാടി. സ്കൂളിലെ പെണ്‍കുട്ടികളാണ് അദ്ദേഹത്തിന് രാഖി കെട്ടി കൊടുത്തത്. കുട്ടികളോട് കുശലാന്വേഷണം നടത്തിയും കളിച്ചും ചിരിച്ചുമാണ് മോദി പരിപാടിയില്‍ പങ്കെടുത്തത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങിന്റെ ദൃശ്യങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് പങ്കുവെച്ചത്.
ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ പൂർണിമ തിഥി എന്നറിയപ്പെടുന്ന പൗർണ്ണമി ദിനത്തിലാണ് രക്ഷാബന്ധൻ ആചരിക്കുന്നത്.