കൊച്ചി: ചമ്പക്കര മീൻ മാർക്കറ്റിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ മീൻ കണ്ടെടുത്തു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മീനുകളാണ് പരിശോധിച്ചത്. കർണാടകയിൽ നിന്നും ലോറിയിൽ കൊണ്ടുവന്ന മീൻ പിടിച്ചെടുക്കുകയും ചെയ്തു. ഇവ അഴുകിയതെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മീനുകൾ ആരോഗ്യവിഭാഗം പരിശോധിച്ച് വരികയാണ്.
