നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മരം വീണ് നിരവധി പോസ്റ്റുകളും വൈദ്യുതി ലൈനുകളും തകർന്നിട്ടുണ്ട്. മഴയ്ക്കമുന്നേ എത്തിയ അതിശക്തമായ കാറ്റാണ് നാശം വിതച്ചത്.പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി റോഡിൽ പയ്യാനിത്തോട്ടം ഭാഗത്ത് റോഡിന് കുറുകെ തേക്ക് മരം കടപുഴകി വീണു. വൈദ്യുതി ലൈനുകൾക്ക് മുകളിലേയ്ക്കാണ് മരം വീണത്. ഫയർഫോഴ്‌സ് സംഘമെത്തി മരം മുറിച്ചുനീക്കി. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള ജോലികൾ തുടരുകയാണ്. ഇടമലയ്ക്ക് സമീപവും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണിട്ടുണ്ട്.