കൊച്ചിയിലെ സിറ്റി യൂണിയൻ ബാങ്കിൻ്റെ രണ്ടു ശാഖകളിലാണ് വ്യാജ ബോംബ് ഭീഷണി എത്തിയത്. മാവോയിസ്റ്റ് സംഘടനയുടെ പേരിലാണ് ബാങ്കുകളിലേക്ക് ഇമെയിലിൽ ഭീഷണി സന്ദേശം എത്തിയത്. ബാങ്കിൽ അമോണിയം നൈട്രേറ്റ് അടക്കമുള്ള സ്ഫോടക വസ്‌തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയോടെ സ്ഫോടനം നടക്കുമെന്നുമാണ് സന്ദേശം എത്തിയത്.















































































