സുരക്ഷാ ഭീഷണിയെത്തുടർന്ന് ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവച്ചു. ജമ്മു കശ്മീരിലെ ബനിഹാലിലാണ് യാത്ര നിർത്തിയത്. സുരക്ഷ ഉറപ്പാക്കിയശേഷം യാത്ര പുനരാരംഭിക്കും. ജമ്മുവിലെ ബനിഹാലിൽ ജനക്കൂട്ടം യാത്രയിൽ ഇരച്ചുകയറി. രാഹുൽ ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചതിൽ കോൺഗ്രസ് കടുത്ത പ്രതിഷേധമാണ് അറിയിക്കുന്നത്.
