മുസ്ലീം ലീഗ് സംസ്ഥാന ഭാരവാഹി യോഗം ഇന്ന് ചേരും. മലപ്പുറം ലീഗ് ഓഫീസിലാണ് രാവിലെ നേതൃയോഗം. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് മുഖ്യ അജണ്ട. ജില്ലകള്‍ കേന്ദ്രീകരിച്ച് സംസ്ഥാന ഭാരവാഹികള്‍ക്ക് തെരെഞ്ഞെടുപ്പ് ചുമതലകള്‍ ഏല്‍പ്പിക്കും. എൻ എസ്.എസ് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്നത് തെരെഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് മുസ്ലീം ലീഗ് നേതൃത്വം വിലയിരുത്തുന്നുണ്ട്. എൻ.എസ്.എസുമായി സമവായത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തണമെന്ന അഭിപ്രായം ലീഗ് നേതാക്കള്‍ക്ക് ഉണ്ട്. ഇക്കാര്യവും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സർക്കാർ പ്രഖ്യാപിച്ച വികസന സദസില്‍ സ്വീകരിക്കേണ്ട നിലപാടുകളും ഇന്നത്തെ യോഗം ചർച്ച ചെയ്യും.