സെൻസർ ബോർഡ് ഗൈഡ്ലൈനിൽ പുനരാലോചന വേണമെന്നവർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച സിബിഎഫ്സിയുടെ റീജിയണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തും. അമ്മയും നിർമാതാക്കളുടെ സംഘടനയും ഉൾപ്പെടെ എല്ലാവരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും ഫെഫ്‌ക ഭാരവാഹികൾ പറഞ്ഞു.
"ജാനകി വേഴ്‌സസ് കേരള എന്ന സിനിമയെ സംബന്ധിച്ചുള്ള ഒരു വിഷയമായി ഇതിനെ നമുക്ക് കാണാൻ കഴിയില്ല. കുറച്ചു കാലങ്ങളായി നമ്മുടെ സാംസ്‌കാരിക രംഗത്ത് സിനിമയിലടക്കം ഇത്തരം പ്രവണതകൾ വർധിച്ചുവരുന്നുണ്ട്. ഏതെങ്കിലുമൊരു രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ട് സംഭവിക്കുന്നതാണെന്ന് കരുതേണ്ടതില്ല.
കാരണം സിബിഎഫ്‌സി പോലുള്ള സ്ഥാപനങ്ങൾ സ്വതന്ത്രമായിട്ട് പുതിയ ഗൈഡ്ലൈനുകൾ സ്വയം തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നതിന്റെ തുടർച്ചയാണ് ജെഎസ്കെ എന്ന സിനിമയുമായി ബന്ധപ്പെട്ട് സംഭവിച്ചിരിക്കുന്നത് എന്നവർ ആരോപിച്ചു.