തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ സ്കന്ദന്റെ പാപ്പാൻ കൊട്ടിയം അഭിലാഷാണ് കൈക്കുഞ്ഞുമായി സാഹസം കാട്ടിയത്.
അഞ്ചുമാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ആനയുടെ കൊമ്പിൽ ഇരുത്തി. ഇതിനിടെ കുഞ്ഞ് കൈയിൽ നിന്നു വഴുതി ആനയുടെ അടിയിലേക്ക് വീണു. ആനയുടെ ഒന്നാം പാപ്പാൻ ഉൾപ്പടെ മദ്യ ലഹരിയിലാണെന്ന് സൂചന.














































































