കോട്ടയം : എറണാകുളത്ത് നടന്ന പാൻ ഇന്ത്യ ദേശീയ പവർലിഫ്റ്റിങ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ കോട്ടയം മണർകാട് കണിയാൻകുന്ന് വാഴപ്പള്ളിൽ വീട്ടിൽ റോണി എം മാത്യൂസ്, ഫ്യൂഷൻ ഹെൽത്ത് കെയർ സൗത്ത് കേരള മാനേജർ,മാവേലിക്കര തട്ടാരമ്പലം വാഴപ്പള്ളിൽ വീട്ടിൽ മാത്യു മാത്തുണ്ണി യുടെയും പരേതയായ ശോശാമ്മ മാത്യൂസിന്റെയും മകനാണ്. ഭാര്യ: സോണി സ്റ്റീഫെൻ, മകൻ: എഫ്രേം സ്റ്റീവ് മാത്യൂസ്.
കഴിഞ്ഞ മൂന്ന് വർഷമായി കോട്ടയം കളത്തിപ്പടിയിലെ സോളമൻസ് ജിമ്മിൽ പവർലിഫ്റ്റിങ് പരിശീലനം നടത്തുന്ന റോണി സംസ്ഥാനതലത്തിൽ നടന്ന വിവിധ പവർലിഫ്റ്റിങ് മത്സരങ്ങളിൽ മൂന്ന് വർഷത്തിനുള്ളിൽ നാലു തവണ ജേതാവ് ആയിട്ടുണ്ട്. പവർലിഫ്റ്റിങ് ദേശീയ താരവും സ്വർണ്ണ മെഡൽ ജേതാവുമായ സോളമൻ തോമസ് (സോളമൻസ് ജിം, കളത്തിപ്പടി) ആണ് പരിശീലകൻ.