നഴ്സിംഗ് കോളെജ് മാനേജ്മെന്റുകളുമായി 11 മണിക്കാണ് ചർച്ച. നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികളെയും ഒറ്റയ്ക്ക് നില്ക്കുന്ന കോളേജുകളുടെ മേധാവികളെയും ക്ഷണിച്ചിട്ടുണ്ട്. മാനേജ്മെന്റ് സീറ്റിനായുള്ള അപേക്ഷ ഫോമിന് ജിഎസ്ടി ഏർപ്പെടുത്തിയതും നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരം വൈകുന്നതും ഈ വർഷത്തെ നഴ്സിംഗ് പ്രവേശനത്തെ ബാധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ യോഗത്തില്‍ ചർച്ചയാകും. യോഗത്തില്‍ പരിഹാരമായില്ലെങ്കില്‍ ഇത്തവണത്തെ നഴ്സിംഗ് പ്രവേശനം അവതാളത്തിലാകും.