നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അവസരം ലഭിക്കാത്തവർക്ക് യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ വേണ്ട പരിഗണന നല്‍കുമെന്ന് രമേശ് ചെന്നിത്തല. സീറ്റ് കിട്ടാത്തതിന്റെ പേരില്‍ പോകുന്നവർ പിന്നീട് ദുഖിക്കേണ്ടി വരും. എല്‍ദോസ് കുന്നപ്പിള്ളിലിനെ താൻ വിളിച്ചു എന്നും പാർട്ടിവിടില്ലെന്ന് എല്‍ദോസ് പറഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'സീറ്റിന് അർഹരായ ധാരാളം ആളുകള്‍ ഉണ്ട്. സീറ്റ് ആഗ്രഹിക്കുന്ന പലർക്കും നിരാശ ഉണ്ടാവും. അവർ ഒരു കാര്യം ആലോചിക്കണം അവരെ വളർത്തിയത് പാർട്ടിയാണ്. നിർണായക ഘട്ടത്തില്‍ പാർട്ടിക്ക് ഒപ്പം നില്‍ക്കണം. സീറ്റ് കിട്ടാത്തതിന്റെ പേരില്‍ ആരും പാർട്ടി വിടരുത്. വലിയ നേതാക്കള്‍ ഒന്നും പോയിട്ടില്ല. എല്‍ദോസ് സീറ്റിന് അർഹനായ വ്യക്തിയാണ്. സീറ്റ് കൊടുക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. പക്ഷേ, പാർട്ടി തീരുമാനം അംഗീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.













































































