തിരുവനന്തപുരം :കല്ലമ്പലത്ത് ദളിത് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം മണമ്പൂർ സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ പതിനേഴാം തീയതിയായിരുന്നു സംഭവം. ഒൻപത് വയസ്സ് പ്രായമുള്ള ആൺകുട്ടിയെ കളർ മാത്സ്യത്തെ നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് മണികണ്ഠന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. കുട്ടിയുടെ മാതാപിതാക്കൾ ബലിതർപ്പണത്തിന് പോയ സമയത്ത് ആയിരുന്നു കുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് കുട്ടിക്ക് ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടായത് കുട്ടിയുടെ മാതാവ് അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡന വിവരം മാതാവിനോട് പറഞ്ഞത്. തുടർന്ന് മാതാവ് കല്ലമ്പലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വർക്കല കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.