നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ. നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ പുരോഗതി റിപ്പോർട്ട് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് കേരള ഹൈക്കോടതി രജിസ്ട്രാർ മുഖേന ഇ-മെയിലിൽ കഴിഞ്ഞ ദിവസം കൈമാറിയ റിപ്പോർട്ട് ആണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുക. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ടിലെ ഉള്ളടക്കം എന്നാണ് വിവരം. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ ഉടൻ പൂർത്തിയാക്കാൻ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.
